ടീച്ചിങ് പ്രാക്ടീസിന്റെ രണ്ടാം ആഴ്ച. ( 20/12/21 - 23/12/21 ). തിങ്കൾ - വ്യാഴം 20/12/21 - തിങ്കൾ ഇന്ന് ഒമ്പത് ഇരുപതോടുകൂടി സ്കൂളിൽ എത്തി. ഇന്ന് എനിക്ക് രണ്ടാമത്തെ പിരീഡ് ഒമ്പതാം ക്ലാസിൽ ഉണ്ടായിരുന്നു . ആദ്യത്തെ പീരീഡിന്റെ സമയത്ത് പഠിപ്പിക്കാനുള്ള ഒന്നുകൂടെ നോക്കി മനസ്സിലാക്കി വെച്ചു. കഴിഞ്ഞവർഷം ഓൺലൈൻ ക്ലാസ് ആയിരുന്നതുകൊണ്ട് കുട്ടികൾക്ക് ഒന്നും ഓർമ്മയില്ല. പലുതും കുട്ടികൾ കേട്ടിട്ട് പോലും ഇല്ലാത്ത അവസ്ഥയാണ്. മലയാളത്തിൽ ലെസ്സൺ പ്ലാൻ എഴുതി പക്ഷേ ഇംഗ്ലീഷ് മീഡിയത്തിൽ ആണ് ക്ലാസ് എടുക്കുന്നത്. അതിൻറെ വലിയ പ്രശ്നം ക്ലാസ് എടുക്കുമ്പോൾ അനുഭവപ്പെട്ടു ഇന്ന് ഒരു പീരിയഡ് മാത്രമേ ഉണ്ടായിരുന്നുള്ളൂ 9 :E ഫോഴ്സ് ഓഫ് ഗ്രാവിറ്റി എന്ന പ്ലാൻ ആണ് എടുത്തത്. 21/12/21- ചൊവ്വ എന്നത്തേയും പോലെ രാവിലെ സ്കൂള...