3rd semester - Teaching practice
ടീച്ചിങ് പ്രാക്ടീസിന്റെ ആദ്യത്തെ ആഴ്ച ( 15/12/21 - 18/12/21 ). ബുധൻ - ശനി
ടീച്ചിംഗ് പ്രാക്ടീസ് ആദ്യ ദിവസമായിരുന്നു. ആദ്യ സെമസ്റ്ററിൽ സ്കൂൾ ഇൻഡക്ഷനു മാത്രമായിട്ടാണ് ഇവിടെ വന്നത്. പക്ഷേ മൂന്നാം സെമസ്റ്റർ അങ്ങനെയല്ല കുട്ടികളെ പഠിപ്പിക്കണം . ആദ്യം ലെസൺ പ്ലാൻ ഒപ്പിടിക്കാൻ കോളേജിലേക്ക് പോയി. അതിനുശേഷം ആണ് സ്കൂളിലേക്ക് വന്നത് ആദ്യദിവസം തന്നെ താമസിച്ചു സ്കൂളിൽ അത് പറയുകയും ചെയ്തു. ഇന്ന് ക്ലാസ് ഒന്നും എടുത്തില്ല . ആകെ പേടിച്ചാണ് പോയത്. ഇന്ന് ഓരോരുത്തർക്കും ഉള്ള ടൈംടേബിൾ കിട്ടി അവരവർക്കുള്ള ടീച്ചർമാരെയും പരിചയപ്പെട്ടു. ഒമ്പതരയ്ക്ക് ക്ലാസ് തുടങ്ങുകയും12:30 ബെല്ലടിക്കും. കൊറോണ ആയതുകൊണ്ട് രണ്ട് ബാച്ച് ആയിട്ടാണ് ക്ലാസ്സ് നടക്കുന്നത്. പകുതി കുട്ടികൾ ഒരു ബാച്ചിൽ അങ്ങനെ മൂന്ന് ദിവസം അടുപ്പിച്ചു ക്ലാസ് കാണും. തിങ്കൾ മുതൽ ശനി വരെയുണ്ട് . ഒരുപാട് ഡിവിഷനുകൾ ഉണ്ട് ഇവിടെ .പന്ത്രണ്ടര വരെ മാത്രമേ കുട്ടികൾക്ക് ക്ലാസ്സ് ഉള്ളൂ . അധ്യാപകരും ഞങ്ങളും മൂന്നുമണിവരെയാണ് ഇരിക്കേണ്ടത്. ഇന്ന് കോളേജിൽ ഇന്റേണൽ ഒപ്പിടാൻ ചെല്ലാൻ പറഞ്ഞിരുന്നതുകൊണ്ട് ഉച്ചയ്ക്ക് ചോദിച്ചിട്ട് ഞങ്ങൾ എല്ലാവരും കോളേജിലേക്ക് പോയി. നാളെ 9:15ന് മുമ്പ് വരണമെന്ന് ടീച്ചർ പറഞ്ഞിട്ടുണ്ടായിരുന്നു.
16/12/21 - വ്യാഴം
ഇന്ന് സ്കൂളിൽ സ്കൂളിലെ രണ്ടാമത്തെ ദിവസമായിരുന്നു. എട്ടാം ക്ലാസിൽ ലോഹങ്ങൾ എന്ന പാടാൻ തുടങ്ങി. ഒരു കുട്ടിയുടെ പെരുമാറ്റം കുറച്ചു ബുദ്ധിമുട്ടായി തോന്നി ഉച്ചയ്ക്ക് അവരുടെ ക്ലാസ് ടീച്ചർ എന്നെ കണ്ടു സംസാരിച്ചിരുന്നു കുട്ടി എല്ലാ ക്ലാസിലും അതുപോലെ തന്നെയാണ് എന്ന് പറഞ്ഞു ക്ലാസ് എടുക്കുന്നതിന് മുമ്പ് തന്നെ രസം പ്ലാൻ ശ്രീജ ടീച്ചറിനെ കാണിച്ച് ഒപ്പിട്ട് വാങ്ങിയിരുന്നു. ഉച്ചകഴിഞ്ഞ് പ്രസാദ് സാറിൻറെ മീറ്റിംഗ് ഉണ്ടായിരുന്നു . ഞങ്ങൾക്ക് കുറെ നിർദ്ദേശങ്ങൾ നൽകി.
17/12/21 - വെള്ളി
എന്നത്തേയും പോലെ 9 15 കഴിഞ്ഞപ്പോഴേക്കും സ്കൂളിൽ എത്തി. 9 30ന് ഈശ്വര പ്രാർത്ഥനയ്ക്ക് ശേഷം രജിസ്റ്ററിൽ ഒപ്പിട്ടു രാവിലെതന്നെ സബ്സ്റ്റ്യൂഷൻ ഏതൊക്കെ ക്ലാസിൽ ഉണ്ടെന്ന് പറയും. എനിക്ക് മൂന്നാമത്തെ പേരിൽ എട്ട് ചികിത്സ തന്നു രണ്ടാമത്തെ പേരില് എനിക്ക് രാവിലെ തന്നെ അടുത്ത പീരിയഡ് പഠിപ്പിക്കാനുള്ള ലെസ്സൺ പ്ലാൻ ഒക്കെ നോക്കി രണ്ടാമത്തെ പീരീഡ് മൂന്നാമത്തെ എടുത്ത് ആകെ കുഴഞ്ഞുപോയി . ഉച്ചയ്ക്ക് ഭക്ഷണം കഴിഞ്ഞ് താഴത്തെ നിലയിൽ ഒരു ക്ലാസിൽ പോയിരുന്നു . അപ്പോഴാണ് ഞങ്ങടെ കോളേജിൽ പഠിച്ച ഒരു ചേച്ചി ഞങ്ങളുടെ അടുത്തേക്ക് വന്നത്. ഈ സ്കൂളിൽ തന്നെ മാക്സ് ടീച്ചറാണ് ഞങ്ങളുടെ ഒരു കൂട്ടുകാരിയെ പോലെയാണ് ടീച്ചർ പെരുമാറിയത് . ചേച്ചി കോളേജിൽ ഉണ്ടായ എല്ലാ അനുഭവങ്ങളും ഞങ്ങളുമായി പങ്കുവച്ചു. മൂന്നുമണിയോടെ വീട്ടിലേക്ക് മടങ്ങി.
18/12/21 - ശനി
9 15 ആയപ്പോൾ സ്കൂളിൽ എത്തി ഈശ്വര പ്രാർത്ഥനയ്ക്ക് ശേഷം രജിസ്റ്ററിൽ ഒപ്പിട്ടു ശനിയാഴ്ച ആയതുകൊണ്ട് എൻസിസി പരേഡ് ഉണ്ടായിരുന്നു അതുകൊണ്ട് തന്നെ എല്ലാ ക്ലാസിലും പൊതുവേ കുട്ടികൾ കുറവായിരുന്നു ഇന്നെനിക്ക് ക്ലാസ് ഇല്ലായിരുന്നു പീരിയഡുകൾ കിട്ടുന്നത് വളരെ കുറവാണ് അതിനാൽ തീർക്കാൻ പറ്റാത്ത അവസ്ഥയാണ് ഉള്ളത് 12:30 ആയപ്പോഴേക്കും ചോറുണ്ട്. വീട്ടിലേക്ക് 3 : 30 ആയപ്പോഴേക്കും തിരിച്ചു പോരുന്നു.
8 k യിൽ ലോഹങ്ങളുടെ പൊതുസവിശേഷതയായ ഡെക്റ്റിവിറ്റി, മാലിബിലിറ്റി ,കാഠിന്യം എന്നീ ആശയങ്ങൾ പഠിപ്പിച്ചു ഒൻപത് 'യൂണിവേഴ്സൽ ലോ ഓഫ് ഗ്രാവിറ്റേഷനാണ്' ഈയാഴ്ച പഠിപ്പിച്ചത്.

Comments
Post a Comment