3rd sem - 2nd week

   ടീച്ചിങ് പ്രാക്ടീസിന്റെ രണ്ടാം ആഴ്ച.                     ( 20/12/21 - 23/12/21 ).                                            തിങ്കൾ - വ്യാഴം

     20/12/21 - തിങ്കൾ
     ഇന്ന് ഒമ്പത് ഇരുപതോടുകൂടി സ്കൂളിൽ എത്തി. ഇന്ന് എനിക്ക് രണ്ടാമത്തെ പിരീഡ് ഒമ്പതാം ക്ലാസിൽ ഉണ്ടായിരുന്നു . ആദ്യത്തെ പീരീഡിന്റെ സമയത്ത് പഠിപ്പിക്കാനുള്ള ഒന്നുകൂടെ നോക്കി മനസ്സിലാക്കി വെച്ചു. കഴിഞ്ഞവർഷം ഓൺലൈൻ ക്ലാസ് ആയിരുന്നതുകൊണ്ട് കുട്ടികൾക്ക് ഒന്നും ഓർമ്മയില്ല. പലുതും കുട്ടികൾ കേട്ടിട്ട് പോലും ഇല്ലാത്ത അവസ്ഥയാണ്. മലയാളത്തിൽ ലെസ്സൺ പ്ലാൻ  എഴുതി പക്ഷേ ഇംഗ്ലീഷ് മീഡിയത്തിൽ ആണ് ക്ലാസ് എടുക്കുന്നത്. അതിൻറെ വലിയ പ്രശ്നം ക്ലാസ് എടുക്കുമ്പോൾ അനുഭവപ്പെട്ടു ഇന്ന് ഒരു പീരിയഡ് മാത്രമേ ഉണ്ടായിരുന്നുള്ളൂ 9 :E ഫോഴ്സ് ഓഫ് ഗ്രാവിറ്റി എന്ന പ്ലാൻ ആണ് എടുത്തത്.

21/12/21- ചൊവ്വ
        എന്നത്തേയും പോലെ രാവിലെ സ്കൂളിൽ എത്തി . ഈശ്വര പ്രാർത്ഥനയ്ക്ക് ശേഷം രജിസ്റ്റർ ഒപ്പിട്ടു .ഇന്ന് രണ്ടാമത്തെ പിരീഡ് 8k ക്ലാസ് ഉണ്ടായിരുന്നു. ക്ലാസിൽ പോകുന്നതിനു മുൻപ് തന്നെ ലെസൺ പ്ലാൻ ഒന്നുകൂടി വായിച്ച് മനപ്പാഠമാക്കിയിരുന്നു . ഇന്നും ഒരു പീരിയഡ് മാത്രമാണ് കിട്ടിയത് അത് കാരണം ലെസ്സൺ പ്ലാൻ മുന്നോട്ട് പോകുന്നില്ല. രണ്ടാമത്തെ പിരീഡിനു ശേഷം ഞങ്ങളുടെ സ്ഥലത്ത് ഇരുന്ന് എഴുതാനുള്ള വർക്ക് എഴുതി .പന്ത്രണ്ടരയ്ക്ക് ചോറ് കഴിച്ചു. ഉച്ചയ്ക്ക് ശേഷം ഞങ്ങളെല്ലാവരും താഴെ ഒരു ക്ലാസിൽ പോയിരിക്കും.

   22/12/221- ബുധൻ
            9 20 ആയപ്പോൾ സ്കൂളിൽ എത്തി.  ഈശ്വര പ്രാർത്ഥന കഴിഞ്ഞ് ഓഫീസിൽ നിന്ന് ഒപ്പിടാൻ രജിസ്റ്റർ തന്നു. ഇന്ന് രണ്ടാമത്തെ പിരീഡ് 9:E  ക്ലാസ് ഉണ്ടായിരുന്നു . പുതിയ ബാച്ച് കുട്ടികളായിരുന്നു. കഴിഞ്ഞ ബാച്ചിൽ എടുത്ത അതേ ലെസ്സൺ പ്ലാൻ  തന്നെയാണ് ഇവർക്ക് എടുത്തത്. മറ്റേ ബാച്ചുകാരെ കാട്ടിലും ആക്ടീവായ കുട്ടികളാണ് ഇന്നത്തെ ബാച്ചിലെ കുട്ടികൾ. നന്നായി മറുപടി നൽകും അതുകൊണ്ട് ക്ലാസ് ആക്ടീവ് ആണ്. ഒമ്പതാം ക്ലാസിൽ മാത്രമാണ് ഇപ്പോൾ ക്ലാസ്സ് കിട്ടുന്നത് എട്ടിൽ കിട്ടാറില്ല രണ്ടു ബായി ക്ലാസ്സ് ഉള്ളതുകൊണ്ട് ഒരേ ലെസം പ്ലാൻ 2 തവണ എടുക്കേണ്ടിവരുന്നു എന്നത്തേയും പോലെ 12:30 ആയപ്പോൾ ചോറ് കഴിക്കാൻ ബെല്ലടിച്ചു.

     23/12/21 - വ്യാഴം
       9 15 കഴിഞ്ഞപ്പോഴേക്കും സ്കൂളിൽ എത്തി . സന്തോഷത്തോടെയാണ് ഇന്ന് സ്കൂളിൽ പോയത് . ഇന്ന് കഴിഞ്ഞ 10 ദിവസത്തേക്ക് ക്രിസ്മസിന്‍റെ അവധിയാണ്. 9 :30ന് ഈശ്വര പ്രാർത്ഥനയ്ക്ക് ശേഷം രജിസ്റ്റർ ഒപ്പിട്ടു  ഇന്ന് രണ്ടാമത്തെ പിരീഡ് ഒമ്പത് ക്ലാസ് ഉണ്ടായിരുന്നു .ഒന്നാമത്തെ പിരീഡിന്റെ സമയം ക്ലാസ് എടുക്കാനുള്ള ലക്ഷം പ്ലാൻ ഒന്നുകൂടെ നോക്കി. ഇന്ന് നന്നായി ക്ലാസ് എടുത്തു കുട്ടികൾ വളരെ നന്നായി സഹകരിച്ചു. ഇന്നും ഒരു പീഡ മാത്രമേ ക്ലാസ്സ് കിട്ടിയുള്ളൂ 12 :15 ആയപ്പോഴേക്കും എട്ടാം ക്ലാസിലെ കുട്ടികളെ കഴിക്കാൻ വിട്ടു. ഉച്ചഭക്ഷണം വിളമ്പാൻ ഞങ്ങളെല്ലാവരും കൂടിപ്പോയി 9 ആയപ്പോഴേക്കും ഞങ്ങൾ ചോറ് കഴിക്കാൻ തുടങ്ങി ഉച്ചഭക്ഷണം ഒക്കെ കഴിച്ച് അവിടെ ഇരിക്കുമ്പോൾ അവിടുത്തെ പിടി സാർ എല്ലാവർക്കും കേക്ക് കൊണ്ട് തന്നു. ക്രിസ്മസ് പങ്കാണെന്ന് പറഞ്ഞു ഞാനും ജോർജിനെയും കൂടി ഒരു കേക്ക് ഞങ്ങളുടെ കൂടെയുള്ളവർക്ക് ക്രിസ്മസിന്റെ പങ്കായി വാങ്ങിക്കൊടുത്തു അത് അവിടെ ഞങ്ങൾ എല്ലാവരും കൂടി മുറിച്ച് പങ്കിട്ടെടുത്തു. അങ്ങനെ ഇരുന്നപ്പോൾ രണ്ടു മുപ്പതൊക്കെ ആയപ്പോഴേക്കും ഒരു മാമൻ കേക്ക് കൊണ്ട് വന്നു ഞങ്ങൾക്കെല്ലാവർക്കും തന്നു. ഏതോ ഒരു ടീച്ചറിന്റെ വകയായി ഉള്ള കേക്ക് ആണെന്ന് പറഞ്ഞു ടീച്ചർ ആരാണെന്ന് തിരക്കാൻ ഒന്നും ഞങ്ങൾ പോയില്ല കിട്ടിയ സാധനം അപ്പോഴേ അകത്താക്കി. നാളെ മുതൽ അവധി ആയതുകൊണ്ട് നേരത്തെ വിടുമെന്ന് കരുതി പക്ഷേ അങ്ങനെയൊന്നും സംഭവിച്ചില്ല മൂന്ന് മണിക്ക് തന്നെയാണ് വിട്ടത് ആക്സിലറേഷൻ ഡ്യൂട്ടി ഗ്രാവിറ്റി എന്ന ലെസം പ്ലാൻ ആണ് ഇന്ന് എടുത്തത്.


Comments