TEACHING PRACTICE - FIRST WEEK
ടീച്ചിംഗ് പ്രാക്ടീസിന്‍റെ ആദ്യത്തെ ആഴ്ച (4/7/22 - 8/7/22) തിങ്കൾ - വെള്ളി.
* 4/7/22 - ഇന്ന് ടീച്ചിംഗ് പ്രാക്ടീസിന്റെ ആദ്യദിവസമായിരുന്നു. വളരെ പേടിയോടുകൂടിയാണ് സ്കൂളിലേക്ക് പോയത്. 8:E ആയിരുന്നു എനിക്ക് കെമിസ്ട്രി എടുക്കാൻ ആയിട്ട് തന്നിരുന്ന ക്ലാസ് പക്ഷേ പ്രതിഭ ടീച്ചർ എനിക്ക് 8.k ആയി മാറ്റി തന്നു.
8.k, 8.G യിലും ഇന്ന് ക്ലാസ്സ് കിട്ടിയിരുന്നു പക്ഷേ ഞാൻ അവരെ ഒന്നും പഠിപ്പിച്ചില്ല , എല്ലാവരെയും ഒന്ന് പരിചയപ്പെട്ടു എല്ലാവരുടെയും പേര് ചോദിച്ചു എവിടുന്നു വരുന്നു എന്ന് ചോദിച്ചു, ഞാൻ പഠിപ്പിക്കാൻ പോകുന്ന വിഷയം ഏതാണെന്ന് അവർക്കൊന്നു പറഞ്ഞു കൊടുക്കുക മാത്രമേ എന്ന് ഞാൻ ചെയ്തിരുന്നുള്ളൂ. ഉച്ച കഴിഞ്ഞിട്ട് എട്ടാം ക്ലാസിലെ കുട്ടികളുടെ ചക്ക ഫെസ്റ്റ് ഉണ്ടായിരുന്നു. ചക്ക കൊണ്ടുള്ള പലതരത്തിലുള്ള വിഭവങ്ങൾ ആയിരുന്നു കുട്ടികൾ കൊണ്ടുവന്നിരുന്നത് ഉദാഹരണം ചക്ക അവിയൽ, ചക്ക അട, ചക്ക പായസം, തുടങ്ങിയവയൊക്കെ. 8.A ലേ കുട്ടികൾക്കാണ് ഒന്നാം സ്ഥാനം ലഭിച്ചത് അവർ വിവിധതരത്തിലുള്ള വിഭവങ്ങൾ ചക്ക കൊണ്ട് ഉണ്ടാക്കി കൊണ്ടുവന്നിരുന്നു.
* 5/7/22 - ഇന്ന് കുറച്ചു വൈകിയാണ് സ്കൂളിൽ എത്തിയത് . ചൊവ്വാഴ്ച എനിക്ക് പീരീഡ് ഇല്ലാത്ത ദിവസം ആയിരുന്നു പക്ഷേ ഒരു സബ്സ്റ്റ്യൂഷൻ എങ്കിലും കിട്ടുമെന്ന് കരുതിയെങ്കിലും ഒന്നും ഇന്ന് ലഭിച്ചില്ല അത് കാരണം രണ്ടു ക്ലാസിൽ നിന്ന് പോകാൻ സാധിച്ചില്ല.
*6/7/22 - ഇന്ന് ഒരു പീരിയഡ് ഉള്ള ദിവസം ആയിരുന്നു അഞ്ചാമത്തെ പിരീഡ് 8 പക്ഷേ അവിടെ യൂണിറ്റ് നടക്കുന്നത് കാരണം ഒന്നും പഠിപ്പിക്കാൻ സാധിച്ചില്ല. അഞ്ചാമത്തെ എട്ട് ജിയിൽ പരീക്ഷ നടത്താൻ പോയി. പരീക്ഷയായിരുന്നു, ചോദ്യങ്ങൾ വായിച്ച് ചിത്രങ്ങളെല്ലാം ബോർഡിൽ ചിത്രങ്ങൾ വരച്ച് കോണുകൾ അടയാളപ്പെടുത്തി കൊടുത്തു. പീരീഡ് ഒന്നു ഇല്ലാതിരുന്നതിനാൽ ഉച്ചഭക്ഷണത്തിന് കിച്ചണിൽ പോയി അവർക്ക് വേണ്ട സഹായങ്ങൾ ചെയ്തു കൊടുത്തു.
*7/7/22 - രാവിലെ നല്ല മഴയായിരുന്നു. ദിവസമായിരുന്നെങ്കിലും സബ്സ്റ്റ്യൂഷൻ കിട്ടിയിരുന്നു. 8.G യിൽ രണ്ട് ലെസം പ്ലാൻ തീർത്തു ഒന്നാമത്തെ അളവുകളും യൂണിറ്റുകളും എന്ന പാഠത്തിലെ 'അടിസ്ഥാന യൂണിറ്റുകളും യൂണിറ്റുകളും 'എന്ന ഒരു ലെസ്സൺ പ്ലാനും രണ്ടാമതായി അതേ പാഠത്തിലെ തന്നെ 'സാന്ദ്രത , വ്യാപ്തം' എന്ന് പറയുന്ന ലെസ്സൺ പ്ലാനും തീർത്തു.
*8/7/22 - ഇന്ന് വളരെയധികം സങ്കടം തോന്നിയ ഒരു ദിവസമായിരുന്നു അതുപോലെ തമ്മിലും ഇത്രയും ദിവസം ഞങ്ങളുടെ കൂടെയുണ്ടായിരുന്ന അഭിജിത്ത് മറ്റൊരു സ്കൂളിലേക്ക് മാറേണ്ട അവസ്ഥ വന്നു. 8 k, 8.G യിലുംഇന്ന് ക്ലാസ് കിട്ടിയെങ്കിലും രണ്ടിടത്തും പഠിപ്പിക്കാൻ സാധിച്ചില്ല. 8 k യിൽ ചെന്നപ്പോൾ അവിടെ ഭൂരിഭാഗം കുട്ടികളും ഉണ്ടായിരുന്നില്ല അരി വാങ്ങിക്കാനായി അവരെ വിളിച്ചതുകൊണ്ട് വളരെ താമസിച്ചായിരുന്നു ക്ലാസ്സിൽ എത്തിയത് കാരണം അവരെ ഒന്നും പഠിപ്പിക്കാൻ സാധിച്ചില്ല. 8G യിൽ സബ്സ്റ്റ്യൂഷൻ കിട്ടിയതായിരുന്നു കുട്ടികൾ പഠിപ്പിക്കാൻ സമ്മതിച്ചില്ല അവർക്ക് ആഴ്ചയിൽ ഒരിക്കൽ മാത്രം കിട്ടുന്നതാണ് പി.ടി പിരീഡ് , അവർ വാശിപിടിച്ചു അങ്ങനെ നജ ടീച്ചറുടെ അനുവാദം നേടിയ ശേഷം അവരെ ഞാൻ ഗ്രൗണ്ടിലേക്ക് കൊണ്ടുപോയി.

Comments
Post a Comment