Teaching practice - 5th week
ടീച്ചിങ് പ്രാക്ടീസിന്‍റെ അഞ്ചാം ആഴ്ച. ( 1/8/22 - 5/8/22 ). തിങ്കൾ - വെള്ളി
ഈയാഴ്ച രണ്ടാം തീയതി മൂന്നാം തീയതി മഴ കാരണം ക്ലാസ്സ് ഇല്ലായിരുന്നു.
* 1/8/22 - ഇന്ന് 8.k യിൽ ഒരു പീരിയഡ് കിട്ടി പക്ഷേ പുതിയ ലെസ്സൺ പ്ലാൻ സാധിച്ചില്ല കഴിഞ്ഞ ക്ലാസ്സിൽ എൻ.സി.സിക്ക് കുറെ കുട്ടികൾ ഇല്ലായിരുന്നതു കൊണ്ടും എൽപി കുറച്ച് പാടുള്ള പോർഷൻ ആരുന്നതുകൊണ്ടും കഴിഞ്ഞ ക്ലാസ്സിലെ എൽപി ഒന്നുകൂടെ കുട്ടികൾക്ക് പറഞ്ഞുകൊടുത്തു.
8.G യിൽ ഏഴാമത്തെ പീരീഡ് പീരീഡ് ക്ലാസ്സ് ലഭിച്ചു പക്ഷേ എൽപി ഒന്ന് എടുക്കാൻ കഴിഞ്ഞില്ല മഴയായതു കാരണം സ്കൂൾ നേരത്തെ വിട്ടു.
*4/8/22 - രണ്ടുദിവസം മഴയായതുകൊണ്ട് അവധിയായിരുന്നു ഇന്ന് പീരീഡ് ഇല്ലാത്ത ദിവസമായിരുന്നു ദീപ്തി ടീച്ചർ ക്ലാസ് കാണാൻ വന്ന ദിവസമായിരുന്നു അനില ചേച്ചിയും ഞാനും മൂന്നാമത്തെ പീരീഡ് അഡ്ജസ്റ്റ് ചെയ്തു വാങ്ങി പകുതി എൻറെയും പകുതി അനില ചേച്ചിയുടെയും ക്ലാസ് കണ്ടു . പക്ഷേ എനിക്ക് ഒരു എൽ പി പൂർത്തീകരിക്കാൻ സാധിച്ചില്ല. അതിനിടയിൽ എച്ച് എം വന്ന കുട്ടികളെ പാൽ കുടിപ്പിക്കാനായി കൊണ്ടുപോകാൻ പറഞ്ഞു അങ്ങനെ കുറെ സമയം പോയി. ഒരു പ്രവർത്തനം മാത്രമേ എടുത്തു കാണിക്കാൻ സാധിച്ചുള്ളൂ.
ചലനം എന്ന പാഠത്തിലെ ത്വരണം എന്ന ലെസ്സൺ എന്ന ലെസ്സൺ പ്ലാൻ ആണ് എടുത്തത് പക്ഷെ അത് പൂർത്തീകരിക്കാൻ സാധിച്ചില്ല.
* 5/8/22 - പ്ലസ് വണ്ണിന്റെ അഡ്മിഷന്റെ ഭാഗമായി ഞങ്ങൾ ഇരുന്ന റൂമിൽ നിന്നും സെക്കൻഡ് ഫ്ലോറിലേക്ക് മാറ്റിയിരുന്നു. ഇന്ന് വേറൊരു റൂമിലേക്ക് പിന്നെയും മാറ്റി. ഞങ്ങൾ ജിപ്സുകളെ പോലെ ഇങ്ങനെ പോവുകയാണ്. നാലാമത്തെ പീരീഡ് സബ്സ്റ്റ്യൂഷൻ 8.G യിൽ കിട്ടി കഴിഞ്ഞ ദിവസം എടുത്ത ലെസ്സൺ പ്ലാൻ പൂർത്തീകരിക്കാൻ സാധിക്കാത്തതുകൊണ്ട് ഇന്ന് അതേ ലെസ്സൺ പ്ലാനിന്റെ ബാക്കിയാണ് ഇന്ന് എടുത്ത തീർത്തത്.
8.k യിൽ അടിസ്ഥാന ഘടകങ്ങൾ എന്ന പാഠത്തിലെ 'രാസസമവാക്യങ്ങൾ' എന്ന ലെസ്സൺ പ്ലാൻ ആണ് ഇന്ന് എടുത്തത്.
ഓഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് സ്കൂളിലെ ആർട്ട് ടീച്ചർ കുട്ടികൾക്കായി ഫ്ലാഗ് നിർമ്മിക്കുന്ന ജോലിയിലായിരുന്നു. ടീച്ചറിനെ ഞങ്ങളെക്കൊണ്ട് ആവുന്ന വിധത്തിലുള്ള സഹായങ്ങൾ ചെയ്തു കൊടുത്തു. പച്ചനിറത്തിലും ,വെള്ളം നിറത്തിലും ,കുങ്കുമം നിറത്തിലുള്ള തുണികൾ അളവിനനുസരിച്ച് വരച്ച് തന്നു. അത് ഞങ്ങൾ അതിൻറെ അളവ് അനുസരിച്ച് മുറിച്ച് കൊടുത്തു.

Comments
Post a Comment