Teaching practice - 4th week
ടീച്ചിംഗ് പ്രാക്ടീസിന്റെ നാലാം ആഴ്ച. (25/7/22 - 29/7/22) തിങ്കൾ- വെള്ളി
* 25/7/22 - ഇന്ന് ഞാൻ ഉച്ചയ്ക്കാണ് സ്കൂളിൽ എത്തിയത് ഒഴിവാക്കാൻ പറ്റാത്ത ഒരു മരണം ഉണ്ടായിരുന്നത് ഞാനാണ് രാവിലെ എത്താൻ സാധിക്കുന്നത് ഉച്ചകഴിഞ്ഞിട്ട് ഏഴാമത്തെ പീരിയഡ് 8.G- യിൽ ക്ലാസ് ഉണ്ടായിരുന്നു. ചലനം എന്ന പാഠത്തിലെ 'സമപ്രവേഗം, അസമപ്രവേഗം' എന്ന പാഠഭാഗമാണ് എടുത്തത്.
*26/7/22 - ഇന്ന് കുറച്ചു താമസിച്ചാണ് സ്കൂളിൽ എത്തിയത് ഏകദേശം 9 :40 ഒക്കെയായി എനിക്കിന്ന് പീരിയഡ് ഇല്ലാത്ത ദിവസമായിരുന്നു പക്ഷേ 8.k യിൽ സബ്സ്റ്റ്യൂഷൻ കിട്ടി ഒരു എൽ.പി തീർത്തും പിന്നെ എല്ലാം പതിവുപോലെ തന്നെ. 'പദാർത്ഥങ്ങളിലെ അടിസ്ഥാന ഘടകങ്ങൾ' എന്ന പാഠത്തിലെ "ആറ്റം ,തന്മാത്ര "എന്ന പാഠഭാഗം ആണ് ഇന്ന് എടുത്തത് .
*27/7/22 - 9 35 ഒക്കെ ആയപ്പോഴേക്കും സ്കൂളിൽ എത്തി. ഒപ്പിട്ടതിനു ശേഷം ഞങ്ങളുടെ ക്ലാസിലേക്ക് പോയി രണ്ടാമത്തെ പിരീഡും അഞ്ചാമത്തെ പീരീടും ക്ലാസ് എടുക്കാൻ ആയി ലഭിച്ചു. പക്ഷേ ഞാൻ ഒന്നും പുതിയതായി പഠിപ്പിച്ചില്ല ഇതുവരെ പഠിപ്പിച്ച പാഠഭാഗങ്ങളുടെ നോട്ട് 8 k,8 G യിലും കുട്ടികൾക്ക് കൊടുത്തു.
*29/7/22 - ഇന്നലെ ക്ലാസ് ഇല്ലായിരുന്നു കർക്കിടകവാവ് ആയതു കാരണം. 8.k യിൽ അഞ്ചാമത്തെ പീരീഡ് ക്ലാസ് ലഭിച്ചിരുന്നു ഒരു എൽ .പി തീർത്തു. ക്ലാസിനിടയ്ക്ക് എൻസിസി ക്കുള്ള കുട്ടികളെ വിളിച്ചുകൊണ്ടുപോയി അങ്ങനെ പാതിയോളം കുട്ടികൾ അതിനു പോയി. മിക്കപ്പോഴും കുട്ടികൾ എങ്ങനെ വിളിച്ചോണ്ട് പോകാറുണ്ട് അത് കാരണം പലപ്പോഴും പഠിപ്പിക്കാൻ പറ്റാത്ത അവസ്ഥ വരാറുണ്ട് പഠിപ്പിച്ചു കഴിഞ്ഞാൽ ഒന്നുകൂടി എടുക്കേണ്ട അവസ്ഥയാണ് . കുട്ടികൾക്ക് മനസ്സിലാക്കാൻ പാടുള്ള ഭാഗമായിരുന്നു ഇന്നത്തെ എൽ.പിയിൽ ഉള്ളത്.
'പദാർത്ഥങ്ങളിലെ അടിസ്ഥാന ഘടകങ്ങൾ' എന്ന പാഠത്തിലെ "സംയുക്തങ്ങൾ" എന്ന ഭാഗമാണ് ഇന്നത്തെ എൽപിഎൽ എടുത്തത്.




Comments
Post a Comment