Fourth semester - Third week
ടീച്ചിങ് പ്രാക്ടീസിന്റെ മൂന്നാമത്തെ ആഴ്ച (18/7/22 - 22/7/22)
*18/7/22 - ഇന്ന് സാധാ ഒരു ദിവസമായിരുന്നു നേരത്തെ സ്കൂളിൽ എത്തി. 8.k,8G യിലും ക്ലാസ് ലഭിച്ചു. രണ്ട് ക്ലാസ്സിലും ഒരു ലെസ്സൺ പ്ലാൻ വീതം തീർത്തു. 8.k പദാർത്ഥങ്ങളിലെ അടിസ്ഥാന ഘടകങ്ങൾ എന്ന പാഠത്തിലെ ', സംയുക്തങ്ങളും' എന്ന പാഠഭാഗം പഠിപ്പിച്ചു. 8.G യിൽ ചലനം എന്ന പാഠത്തിലെ 'സമവേഗം ,അസമവേഗം' എന്ന പാഠഭാഗം അവരെയും പഠിപ്പിച്ചു.
*19/7/22-ചൊവ്വാഴ്ചയായിരുന്നതുകൊണ്ട് പീരിയഡ് ഇല്ലാത്ത ദിവസമായിരുന്നു, പക്ഷേ എനിക്കിന്ന് സബ്സ്റ്റ്യൂഷനും ഒന്നും ലഭിച്ചില്ല അതുകാരണം ഒരു ക്ലാസ്സിലും ക്ലാസ് എടുക്കാൻ സാധിച്ചില്ല. ഞാൻ എനിക്ക് ചെയ്യാനുള്ള വർക്കുകൾ ചെയ്തു.
*20/7/22 - ഇന്ന് കൊല്ലം ജില്ലയ്ക്ക് പഠിപ്പ് മുടക്ക് ആയിരുന്നു പക്ഷേ ഞങ്ങൾക്ക് സ്കൂളിൽ ചെല്ലണമെന്ന് പറഞ്ഞു വരുന്നതുപോലെ രാവിലെ 9:30 ആയപ്പോൾ സ്കൂളിൽ വന്നു മൂന്നുമണിയായപ്പോൾ തിരികെവീട്ടിലേക്ക് മടങ്ങി.
*21/7/22 - വ്യാഴാഴ്ചയും എനിക്ക് സീരിയൽ ഇല്ലാത്ത ദിവസമായിരുന്നു പക്ഷേ 8.G യിൽ ആറാമത്തെ പേരുടെ സബ്സ്റ്റേഷൻ കിട്ടി. ആ പീരീഡ് കുട്ടികളെ പരീക്ഷണം കാണിക്കാനായി ഞാൻ മാറ്റി വെച്ചു. അടിസ്ഥാന യൂണിറ്റുകൾ എന്ന പാഠത്തിലെ 'സാന്ദ്രത' എന്ന പാഠഭാഗവുമായി ബന്ധപ്പെട്ടുള്ള പരീക്ഷണമാണ് കുട്ടികളെ കാണിച്ചത് അതിനായി വേണ്ടിവന്നാൽ സാമഗ്രഹികൾ വെള്ളം നിറച്ച ഒരു ജാറും, ഉപ്പിലായി നിറച്ച മറ്റൊരു ജാറും, കോഴിമുട്ട
എന്നിവ ഒക്കെയാണ്.
രാവിലെ സ്കൂളിൽ കുട്ടികൾക്ക് അനിമ ടെസ്റ്റ് നടത്തി. അനീമിയ ഉള്ള കുട്ടികളെ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ ടെസ്റ്റ് നടത്തിയത്. ടെസ്റ്റുകൾ കുട്ടികളിൽ നടത്തുകയും അതുപോലെതന്നെ കുട്ടികൾക്ക് അവയെ കുറിച്ച് ഒരു ബോധവൽക്കരണം നൽകാനായി ഒരു ബോധവൽക്കരണ ക്ലാസ് സംഘടിപ്പിക്കുകയും ചെയ്തു. ഞങ്ങളെക്കൊണ്ട് ആവുന്ന തരത്തിലുള്ള സഹായങ്ങളും ഞങ്ങൾ ചെയ്തു കൊടുത്തു. കുട്ടികളെ അറേഞ്ച് ചെയ്തുകൊണ്ട് ക് അവരെ ഓർഡറിൽ ഇരുത്താനും എല്ലാം ഞങ്ങൾ ശ്രമിച്ചു.
* 22/7/22 - രാവിലെ തന്നെ സ്കൂളിൽ എത്തി 8 .Aയിൽ സബ്സ്റ്റ്യൂഷൻ കിട്ടി ആദ്യത്തെ പീരീഡ് എനിക്ക് പഠിപ്പിക്കാൻ ഇല്ലാത്ത ക്ലാസ്സ് ആയിരുന്നു. ഇന്ന് എല്ലാ ക്ലാസിലും പൈ ഡേയുടെ ഭാഗമായി ആദ്യത്തെ പീരീഡ് ഒരു ക്വിസ് മത്സരം നടത്തി. ഏകദേശം ഏഴു പേർക്കോളം പത്തിൽ അഞ്ചു മാർക്ക് ലഭിച്ചു , അത്രയും പേർക്ക് അഞ്ചു ചോദ്യങ്ങളുടെ കൊടുത്തുകൊണ്ട് പിന്നെയും ഒരു ക്വിസ് കൊണ്ട് നടത്തി. അതിൽ രണ്ടു കുട്ടികൾ വിജയികളായി.
8.k യിൽ ഇന്ന് ഒരു പീരിയഡ് ലഭിച്ചിരുന്നു . എങ്കിലും ലെസൺപ്ലാൻ ഒന്നും എടുത്തില്ല ഇതുവരെ പഠിപ്പിച്ചതിന്റെ എല്ലാം നോട്ടുകൾ കുട്ടികൾക്ക് പറഞ്ഞു കൊടുക്കാനാണ് ഇന്നത്തെ പീരീഡ് വിനിയോഗിച്ചത്.


Comments
Post a Comment