Fourth semester - second week

               രണ്ടാമത്തെ ആഴ്ച.                                           (11/7/22 - 15/7/22).                                                   തിങ്കൾ- വെള്ളി

     *11/7/22 - ഇന്ന് ദീപ്തി ടീച്ചർ ക്ലാസ് ഒബ്സർവേഷനു വന്ന ദിവസമായിരുന്നു. 8 k യിൽ ആയിരുന്നു ക്ലാസ്സ് ലഭിച്ചത്. 'പദാർത്ഥങ്ങളിലെ അടിസ്ഥാന ഘടകങ്ങൾ' എന്ന പാഠത്തിലെ "ശുദ്ധപദാർത്ഥങ്ങൾ" എന്ന ഭാഗമാണ് എടുത്തത്. ആദ്യത്തെ ആക്ടിവിറ്റി ചാർട്ടിൽ കുട്ടികളെ കൊണ്ട് അവരുടെ നിഗമനങ്ങൾ രേഖപ്പെടുത്താനായിരുന്നു രണ്ടാമത്തെ ആക്ടിവിറ്റികൾ കുട്ടികളെ ചെയ്തു കാണിക്കുന്ന തരത്തിലുള്ള പരീക്ഷണങ്ങൾ ആയിരുന്നു. പരീക്ഷണങ്ങൾ രണ്ടും ചെയ്തെങ്കിലും രണ്ടും അതിന്റെ കൃത്യമായ ഫലം തന്നില്ല. ചൈന ഡിഷ് സ്കൂളിൽ ലഭിക്കാത്തതുകൊണ്ട് സ്റ്റീൽ പാത്രമാണ് കർപ്പൂരം ചൂടാക്കാൻ എടുത്തത് അത് മെഴുകുതിരിയുടെ മുകളിൽ വച്ച് ചൂടാക്കിയത് കാരണംകാരി സ്റ്റീൽ പാത്രത്തിൽ പിടിക്കുകയും പാത്രം നല്ല രീതിയിൽ ചൂടാകാൻ പറ്റാത്ത ഒരു അവസ്ഥ വരികയും ചെയ്തു, അതുകൊണ്ട് കർപ്പൂരം ഉരുകി തീർന്നില്ല. രണ്ടാമത്തെ പരീക്ഷണത്തിലും മെഴുകുതിരിയാണ് തീക്കുവേണ്ടി ഉപയോഗിച്ചത് തീ ജ്വാല ബോയിലിംഗ് ട്യൂബിലെ അടിയിൽ സ്പർശിക്കുമ്പോൾ ഉണ്ടായ കരി കാരണം പഞ്ചസാര നല്ല രീതിയിൽ ഉരുകിയില്ല.                8.G ഇൽ  ഇന്ന് 'ചലനം' എന്ന പാഠത്തിലെ "ദൂരം,സ്ഥാനാന്തരം"എന്ന പാഠഭാഗം പഠിപ്പിച്ചു.
ബാക്കിയെല്ലാം പതിവുപോലെ ഉച്ചയ്ക്ക് ഭക്ഷണം കഴിഞ്ഞു ,ഒപ്പിട്ടതിനു ശേഷം 4:00 യോടെ വീട്ടിലേക്ക് മടങ്ങി.

       * 12/7/22- ചൊവ്വാഴ്ച ആയതിനാൽ എനിക്ക് പീരിയഡ് ഇല്ലാത്ത ദിവസമായിരുന്നു എങ്കിലും മൂന്നു പീരീഡ് സബ്സ്റ്റ്യൂഷൻ കിട്ടി. രണ്ടുപേരുടെ എട്ടു കെമിസ്ട്രി എടുക്കാനും പറ്റി അതുപോലെ തന്നെ മൂന്നാമത്തെ പീരീഡ് സബ്സ്റ്റ്യൂഷൻ 8.G ഇൽ ഒരു ലെസ്സൺ പ്ലാനും എടുത്തു. 
  8.k - 'പദാർത്ഥ സ്വഭാവം' എന്ന പാഠത്തിലെ മിശ്രിതങ്ങളിലെ ഘടകങ്ങളെ വേർതിരിക്കാനുള്ള വേർതിരിക്കാനുള്ള വിവിധതരം മാർഗങ്ങളാണ് രണ്ട് ലെസ്സൺ പ്ലാനിലൂടെ എടുത്തത്. 
8.G ഇൽ 'ചലനം' എന്ന പാഠത്തിലെ സാദിശ അതിശ അളവ് എന്ന ഭാഗം എടുത്തു.

                            * 13/7/22 -14/7/22 ദിവസങ്ങളിൽ എനിക്ക് പനി ആയതുകൊണ്ട് സ്കൂളിൽ പോകാൻ സാധിച്ചില്ല.

                      * 15/7/22 - ഇന്നും പതിവുപോലെ കടന്നുപോയി. ഇന്ന് ആകെ ഒരു പീരിയഡ് ആണ് അതും 8.G ഇൽ. ചലനം എന്ന പാഠത്തിലെ 'വേഗം, പ്രവേഗം' എന്ന ഭാഗമാണ് ഞാൻ ഇന്ന് പഠിപ്പിച്ചത്.




ഫിസിക്കൽ എജുക്കേഷന്റെ ടീച്ചർ ക്ലാസ് അബ്സോർബേഷൻ ഭാഗമായി വന്നപ്പോൾ കുട്ടികളെ കൊണ്ട് യോഗ ചെയ്യിപ്പിച്ചു. അതുപോലെതന്നെ ഒരു വിഷയത്തെ ആസ്പദമാക്കി ഞങ്ങൾ ക്ലാസ് എടുത്തു, എനിക്ക് ക്ലാസ് എടുക്കാൻ ലഭിച്ചത് 8.c-ആയിരുന്നു. ''ഒബിസിറ്റി" എന്നതായിരുന്നു എൻറെ ടോപ്പിക്ക്. ഒബിസിറ്റി എന്നത് ഒരു മെഡിക്കൽ കണ്ടീഷനാണെന്നും ഒരാൾക്ക് ഒബിസിറ്റി ആണോ, അണ്ടർവെയിറ്റ് ആണോ എന്ന് എങ്ങനെ മനസ്സിലാക്കാം, അതുപോലെതന്നെ ബുദ്ധിമുട്ടുകളും നമ്മൾ ചെയ്യേണ്ട മുൻകരുതലുകളും  എൻറെ ക്ലാസിലൂടെ കുട്ടികളിലേക്ക് എത്തിച്ചു.

Comments