3Rd sem teaching practice -5th week
ടീച്ചിംഗ് പ്രാക്ടീസിന്റെ അഞ്ചാം ആഴ്ച. (17/1/22 - 22/1/22)
17/1/22- തിങ്കൾ
ഇന്ന് ഒമ്പത് ഇരുപത് ആയപ്പോൾ സ്കൂളിൽ എത്തി സ്കൂൾ ബസ്സിലാണ് ഞാൻ വന്നത് ഭരണിക്കാവിൽ നിന്ന് സ്കൂൾ വരെ വരാം അതിലെ ആന്റി എന്നോട് വരാൻ പറഞ്ഞിരുന്നു പീരീഡ് ഒന്നും കിട്ടിയില്ല ഓൺലൈൻ ക്ലാസ്സ് ഉണ്ടെന്ന് കുട്ടികളോട് പറഞ്ഞു ക്ലാസ്സിൽ ചെന്ന് ഉച്ചക്ക് ശേഷം അനില ചേച്ചിയുടെ പിയർ ടീച്ചിംഗ് ക്ലാസ് രണ്ടെണ്ണം ഉണ്ടായിരുന്നു
18/1/22- ചൊവ്വ
ഇന്ന് പീരീഡ് ഒന്നും കിട്ടിയില്ല . അനില ചേച്ചിക്ക് മൂന്ന് പീരീഡ് സബ്സ്റ്റ്യൂഷൻ കിട്ടി. അതുകൊണ്ട് അനില ചേച്ചിയുടെ കുട്ടികൾക്കുള്ള അച്ചീവ്മെൻറ് ടെസ്റ്റ് നടത്തിയത് ഞാനാണ്. കുട്ടികളോട് ഞാനും പരീക്ഷ പറഞ്ഞിട്ടുണ്ട്, പക്ഷേ പീരിയഡ് കിട്ടാത്തതുകൊണ്ട് നടത്താൻ സാധിക്കുന്നില്ല.
19/1/22- ബുധൻ
ഇന്ന് ഒമ്പത് രണ്ടാമത്തെ പിരീഡ് ഉണ്ടായിരുന്നു ഒമ്പതിയിലെ ഇന്നത്തെ ക്ലാസ് കൊണ്ട് ഒരുപാട് മുഴുവൻ തീർത്തു . എന്നിട്ട് ഗെയിൽ അച്ചന്റെ ടെസ്റ്റ് നടത്തി. പേപ്പർ നോക്കി ആവറേജ് കുട്ടികളാണ് നന്നായി എഴുതിയവരും ഉണ്ട് മോശവും ഉണ്ട്.
ഒമ്പതിൽ നിർബാധപതനം എന്ന ലെസം പ്ലാൻ ആണ് എടുത്തത്.
20/1/22- വ്യാഴം
ഇന്ന് മൂന്ന് പീരിയഡ് അടുപ്പിച്ച് എനിക്ക് 8 k ക്ലാസ്സ് കിട്ടി. ലാബിൽ നിന്ന് ആസിഡുകളും മൂലകങ്ങളും പൊട്ടാസ്യം പെർമാംഗനേറ്റും ഒക്കെ കാണിച്ചുകൊടുത്തു .അവർക്ക് ഞാൻ മിഠായി കൊടുത്തു . ഓൺലൈൻ വഴി പഠിപ്പിച്ച കാര്യങ്ങൾ ഒന്നുകൂടി പറഞ്ഞുകൊടുത്തു. 9 ലെ കുട്ടികൾക്കും മിട്ടായി കൊടുത്തു. ഉച്ചയ്ക്ക് ശേഷം പിയർ ക്ലാസ് ഉണ്ടായിരുന്നു.
എട്ടിൽ ലായനി എന്ന പാഠത്തിലെ ലേഖനം അതിപൂരിതലായനി എന്ന ലക്ഷ്യം പ്ലാൻ ആണ് എടുത്തത്.
22/1/22 - വെള്ളി
ഇന്ന് താമസിച്ചാണ് സ്കൂളിൽ എത്തിയത് ഇന്നുമുതൽ ഒന്ന് തൊട്ട് 9 വരെയുള്ള ക്ലാസിലെ കുട്ടികൾക്ക് സ്കൂളിൽ വരേണ്ടന്ന് ഗവൺമെൻറ് ഓർഡർ ഉണ്ടായിരുന്നു. ഓമിക്രോൺ കൂടിയത് കാരണമാണ് അവർക്ക് ഇന്ന് മുതൽ ഓൺലൈൻ ക്ലാസ് ആയിരുന്നു . ഞങ്ങൾ അവിടെ ഇരുന്ന് റെക്കോർഡ് എല്ലാം എഴുതി തീർത്തു. ഇൻഡക്സ് പേജ് നമ്പറും എല്ലാം എഴുതി പ്രസാദ് സാറിനെ കൊണ്ട് ഒപ്പിട്ട് സീൽ ചെയ്യിപ്പിക്കാനായി ഓഫീസിൽ കൊടുത്തു. ഉച്ചയോടെ അത് തിരികെ കിട്ടി . ഇന്ന് ഞങ്ങളുടെ വകയായി എല്ലാ ടീച്ചർമാർക്കും ലഡു കൊടുത്തു +2 ടീച്ചറിന്റെ വകയായി ഊണ് ഉണ്ടായിരുന്നു. അതൊക്കെ കഴിഞ്ഞ് മൂന്ന് മണിയോടെ വീട്ടിലേക്ക് മടങ്ങി.
22/1/22- ശനി
ഇന്ന് 9 30 കഴിഞ്ഞപ്പോഴാണ് സ്കൂളിൽ എത്തിയത് . കുട്ടികൾക്ക് ക്ലാസ് ഇല്ലാത്തതുകൊണ്ട് ഞങ്ങൾ ഞങ്ങളുടെ വർക്ക് ചെയ്തു. ഞാനും അനില ചേച്ചിയും കൂടി മാറി വേറെ ക്ലാസിലിരുന്നു. എനിക്ക് ഇന്ന് പിയർ ടീച്ചിങ്ങിന്റെ ക്ലാസ് എടുക്കാനുണ്ടായിരുന്നു . ബാക്കിയെല്ലാവരും താഴെ പോയിരുന്നു . ഞങ്ങൾ ക്ലാസ് കഴിഞ്ഞ് ചോറൊക്കെ ഉണ്ടതിനു ശേഷം താഴേക്ക് പോയി. അവരുടെ കൂടെയിരുന്നു എല്ലാവരോടും യാത്ര പറഞ്ഞ് അവിടെ നിന്നിറങ്ങി.
Comments
Post a Comment